കായംകുളം: പുതുപ്പള്ളി ചേവണ്ണൂർ കളരിയിൽ നിന്ന് ആരംഭിച്ച ശിവഗിരി തീർത്ഥാടന പദയാത്ര രണ്ടാം വർഷവും നടത്താൻ ചേവണ്ണൂർ കളരിയിൽ കൂടിയ ശിവഗിരി തീർത്ഥാടന സമിതി യോഗം തീരുമാനിച്ചു. സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. ഒക്ടോബർ മാസത്തിൽ മരത്വാമലയിലേക്ക് തീർത്ഥാടന യാത്രയും കർക്കടവാവിന് കളരിയിൽ ബലിദർപ്പണം നടത്തുവാനും തീരുമാനിച്ചു.തീർത്ഥാടന സമിതി ചെയർമാൻ ജയകുമാർ കരുണാലയം,വൈസ് ചെയർമാൻ ടി.പി രവീന്ദ്രൻ,ജന.കൺവീനർ വി.എം.അമ്പിളി മോൻ, ട്രഷർ രാജു മഹിമ ചീഫ് കോ-ഓർഡിനേറ്റർ വിനോദ് കുമാർ വാരണപ്പള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.