s

ആലപ്പുഴ : ദേശീയ അന്ധതാ നിവാരണ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ സൗജന്യ തിമിര ശസ്ത്രക്രിയ നടത്തും. 'നയനപഥം' എന്ന പേരിൽ സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗം കാഴ്ചപരിമിതരെ കണ്ടെത്തിയാണ് സൗജന്യ ചികിത്സ നൽകുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇതിനായി ക്യാമ്പ് സംഘടിപ്പിക്കും. തിമിരം കണ്ടെത്തിയവർക്കുള്ള ശസ്ത്രക്രിയ വെള്ളിയാഴ്ചകളിൽ ആശുപത്രിയിൽ നടത്തും. ജനറൽ ആശുപത്രിയിൽ ഒക്ടോബർ മുതൽ ഇതുവരെ 514 തിമിര സർജറികൾ നടത്തിയിട്ടുണ്ട്.