ആലപ്പുഴ: അരൂർ - തുറവൂർ ഉയരപാത നിർമ്മാണവുമായി ബന്ധപ്പെട്ട് തകർന്ന ദേശീയപാത അടിയന്തിരമായി റീടാറിംഗ് നടത്തി സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാപഞ്ചായത്ത് പ്രമേയം പാസാക്കി. വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് പ്രമേയം അവതരിപ്പിച്ചു. പത്തിയൂർ ഡിവിഷനംഗം കെ.ജി.സന്തോഷ് പിന്തുണച്ചു. കോമളപുരം സ്പിന്നേഴ്സിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പാട്ടത്തിനെടുത്ത് കേരള ബ്ലാസ്റ്റേഴ്സുമായി സഹകരിച്ച് കായിക പരിശീലനം നൽകുന്ന പദ്ധതി ആവിഷ്‌കരിക്കുന്നതുളള പ്രമേയം ആര്യാട് ഡിവിഷൻ അംഗം അഡ്വ.ആർ.റിയാസ് അവതരിപ്പിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.വി.പ്രിയ പിന്തുണച്ചു.