ആലപ്പുഴ: അരൂർ തുറവൂർ ഉയര പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ലാഭകൊതി പൂണ്ട കരാറുകാർ നടത്തുന്ന ജനവിരുദ്ധ സമീപനങ്ങൾക്ക് നാഷണൽ ഹൈവെ അതോറിട്ടി കൂട്ടുനിൽക്കുകയാണെന്ന് സി.പി.ഐ.ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു. സി.പി.ഐ അരൂർ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ. ജില്ലാ കൗൺസിലംഗം ടി.പി.സതീശൻ അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി പി.എം.അജിത് കുമാർ,അസി.സെക്രട്ടറി എസ്.അശോക് കുമാർ, എം.പി.ബിജു, ഒ.കെ.മോഹനൻ, പി.മനോജ് കുമാർ, കെ.പി.ദിലീപ് കുമാർ, വി.കെ.ചന്ദ്രബോസ്, വി.എൻ.അൽത്താഫ് എന്നിവർ സംസാരിച്ചു.