പൂച്ചാക്കൽ: ജലഗതാഗതവകുപ്പിന്റെ പാണാവള്ളി - പെരുമ്പളം -പൂത്തോട്ട റൂട്ടിലെ രണ്ട് ബോട്ടുകളും ഇറപ്പുഴ - പറവൂർ സർവ്വീസും മുടങ്ങിയതോടെ പെരുമ്പളം ദ്വീപിലെ യാത്രക്കാർ പെരുവഴിയിലായി . ഇന്നലെ രാവിലെ വാത്തികാട് - പൂത്തോട്ട സർവ്വീസ് വാത്തികാട് വച്ച് കേടായതോടെ രാവിലെ ജോലിക്കായി തിരിച്ചവർ, പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് വീടുകളിേലേക്ക് മടങ്ങേണ്ടി വന്നു. പാണാവള്ളിയിൽ നിന്ന് പുറപ്പെട്ട രണ്ടാമത്തെ ബോട്ട് സർവീസ് യാത്രക്കാരുടെ തിരക്ക്

മൂലം കാളത്തോട്, വാത്തികാട് എന്നീ ജെട്ടികളിൽ അടുപ്പിക്കാതെ നേരെ പൂത്തോട്ടക്ക് പോയത് യാത്രക്കാരിൽ രോഷത്തിനിടയാക്കി. കഴിഞ്ഞ ദിവസം റിപ്പയർ ചെയ്ത് കൊണ്ടു വന്ന എസ്. 39-ാം നമ്പർ ബോട്ടാണ് സർവീസ് നടത്താനാകാതെ ഇറപ്പുഴ നിന്ന് പാണാവള്ളിക്ക് തിരികെ പോന്നത്. 75 പേരെ കയറ്റാൻ അനുമതിയുള്ള ബോട്ടിൽ അനിയന്ത്രിതമായ തോതിലുള്ള യാത്രക്കാരുമായാണ് മിക്ക സർവീസും നടത്തുന്നെത്. ജലയാനങ്ങളെ മാത്രം ആശ്രമിച്ച് ജീവിക്കുന്ന പെരുമ്പളം ദ്വീപിന് പുതിയ ബോട്ടുകൾ അനുവദിക്കണമെന്നാണ് നാട്ടുകാരുെടെ ആവശ്യം