ഹരിപ്പാട്: ഒരാഴ്ചയായി തുടരുന്ന മഴ കാരണം ഉണ്ടായ കാലവർഷക്കെടുതി , കടലേറ്റം എന്നിവ മൂലവും ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക്‌ സർക്കാർ അടിയന്തര സഹായം എത്തിക്കണമെന്ന് യു.ഡി.എഫ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. നിയോജക മണ്ഡലത്തിൽ പത്തോളം വീടുകൾ പൂർണ്ണമായി തകരുകയും നൂറോളം വീടുകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു കടലേറ്റ മേഖലകളിൽ പ്രഖ്യാപിക്കപ്പെട്ട കടലാക്രമണ നിരോധന പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ അനിൽ. ബി.കളത്തിൽ അദ്ധ്യക്ഷനായി. യോഗം കെ.പി.സി.സി മെമ്പർ എ.കെ.രാജൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി മാരായ മുഞ്ഞിനാട്ട് രാമചന്ദ്രൻ, വി.ഷുക്കൂർ, യു.ഡി.എഫ് കൺവീനർ കെ.ബാബുക്കുട്ടൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷംസുദീൻ കായിപ്പുറം, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എം.എ ലത്തീഫ്, ആർ.എസ്.പി മണ്ഡലം സെക്രട്ടറി കെ.തുളസീധരൻ, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബേബി ജോൺ, കൊല്ലമല തങ്കച്ചൻ, കെ.വിദ്യാധരൻ,ശശീന്ദ്രൻ, വി.കെ.നാഥൻ തുടങ്ങിയവർ സംസാരിച്ചു.