അരൂർ:അരൂർ - തുറവൂർ എലിവേറ്റഡ് ഹൈവേയുടെ ഇരുവശവുമുള്ള റോഡുകൾ സഞ്ചാരയോഗ്യമാക്കുക, യാത്രാ ദുരിതം പരിഹരിക്കുക, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും പ്രത്യേക നഷ്ടപരിഹാരം നൽകുക, റോഡിനിരുവശവും ഡ്രെയിനേജ് സംവിധാനം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് സി.പി.ഐ അരൂർ മണ്ഡലം കമ്മിറ്റി ധർണ സംഘടിപ്പിച്ചു.ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ടി.പി.സതീശൻ അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി പി.എം.അജിത്ത് കുമാർ, അസി.സെക്രട്ടറി എസ്.അശോക് കുമാർ, എം.പി.ബിജു, ഒ.കെ.മോഹനൻ, പി.മനോജ് കുമാർ, കെ.പി.ദിലീപ് കുമാർ, വി.കെ.ചന്ദ്രബോസ്, വി.എൻ. അൽത്താഫ് എന്നിവർ സംസാരിച്ചു.