ആലപ്പുഴ: പുന്നപ്ര വടക്ക് ശ്രീനാരായണ ഗ്രന്ഥശാലയുടെയും കായംകുളം യാനാ സിറ്റി ഹോസ്പിറ്റിലിന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2വരെ സൗജന്യ ഗർഭാശയ രോഗ നിർണയവും, വന്ധ്യതാ പരിശോധനാ ക്യാമ്പും സംഘടിപ്പിക്കും. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിതാ സതീശൻ ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ പങ്കെടുക്കാൻ വിളിക്കേണ്ട നമ്പർ: 8606047599, 8848660064.