ഹരിപ്പാട്: പള്ളിപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്താഫീസിലേക്ക് ഇന്ന് രാവിലെ 10ന് പ്രതിഷേധപ്രകടനവും ധർണയും നടക്കും. പഞ്ചായത്ത് ഭരണത്തിലെ കൊടുകാര്യസ്ഥത, ഗ്രാമീണ റോഡുകളുടെ ശോചനിയാവസ്ഥ, സംസ്ഥാന സർക്കാർ കർഷകരോട് കാണിക്കുന്ന അവഗണന, ക്ഷേമ പെൻഷൻ വിതരണത്തിലെ കാലതാമസം ഭക്ഷ്യസാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം കാലിയായ റേഷൻ കടകൾ എന്നിവയ്ക്കെതിരെയാണ് പ്രതിഷേധ മാർച്ചും ധർണയും നടത്തുന്നത്. കുരിക്കാട് ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന പ്രതിക്ഷേധ മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി വി.ഷുക്കൂർ ഉദ്ഘാടനം ചെയ്യും. തുടർന്ന് പഞ്ചായത്താഫീസിന് മുന്നിൽ നടക്കുന്ന ധർണ കെ. പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്യും.