മാവേലിക്കര: എസ്. എൻ.ഡി.പി. 295 -ാം നമ്പർ കുറത്തികാട് ശാഖയിൽ എസ്.എസ്.എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കലും പഠനോപകരണ വിതരണവും 30 ന് ഉച്ചയ്ക്ക് 2 ന് നടക്കും.മാവേലിക്കര യൂണിയൻ ജോ. കൺവീനർ ഗോപൻ ആഞ്ഞിലിപ്ര ഉദ്ഘാടനം നിർവഹിക്കും. യൂണിയൻ ജോ. കൺവീനർ രാജൻ ഡ്രീംസ് മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ കമ്മിറ്റി അംഗം സുരേഷ് പള്ളിക്കൽ സംസാരിക്കും.