
മാവേലിക്കര: കോൺക്രീറ്റിന്റെ തട്ട് ഇളക്കലിന്റെ അവസാനഘട്ട പണികൾക്കായാണ് ഉച്ചയൂണിനുശേഷം ആനന്ദൻ, സുരേഷ്, ശിവശങ്കർ എന്നിവർ തട്ടിനു മുകളിലേക്ക് കയറിയത്. പണി തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ വലിയ ശബ്ദത്തോടെ മേൽക്കൂര ഭിത്തിയുടെ പൊക്കത്തിൽ സ്ഥാപിച്ചിരുന്ന മറ്റൊരു തട്ടിനു മുകളിലേക്ക് പൊടുന്നനെ പതിക്കുകയായിരുന്നു. ഏണിയിൽ തട്ടിന്റെ ഷീറ്റുകൾ എടുത്തു മാറ്റുവാനായി നിന്ന കാട്ടുവള്ളിൽ കുറ്റിയിൽ വീട്ടിൽ സുരേഷ് താഴേക്ക് ചാടി.
താഴെ നിൽക്കുകയായിരുന്ന രാജുവിന്റെ അലർച്ച കേട്ട് ഓടിക്കൂടിയ പ്രദേശവാസികൾ ആനന്ദൻ, സുരേഷ്, ശങ്കർ എന്നിവർ മൂവരും കുടുങ്ങിയെന്നാണ് കരുതിയത്. തുടർന്ന് താഴെ വീണു കിടന്ന ശിവശങ്കറിനെ കണ്ടെത്തി. പിന്നെ നാട്ടുകാരും തൊഴിലാളികളും ആദ്യഘട്ടത്തിൽ അനക്കമുണ്ടായിരുന്ന ഇരുവരെയും രക്ഷിക്കാനായി പരിശ്രമിച്ചു. ഉടൻതന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്സും പൊലീസും ഒരുമണിക്കൂറിലേറെ നേരും പരിശ്രമിച്ചാണ് താഴെ നിന്ന് കാണാമായിരുന്ന സുരേഷിനെ പുറത്തെടുക്കാനായത്. പുറത്തെടുത്തപ്പോഴേക്കും സുരേഷ് നിശ്ചലനായിരുന്നു.