
മുഹമ്മ: മുഹമ്മ ആര്യക്കര ദേവീക്ഷേത്രത്തിലെ മണിക്കിണർ സമർപ്പണം ഭക്തി സാന്ദ്രമായി. നാലമ്പലത്തിന് പുറത്തായിരുന്ന മണിക്കിണർ, അകത്തുവേണമെന്ന വിശ്വാസത്തെ തുടർന്നാണ് ക്ഷേത്ര ഭാരവാഹികളും വിശ്വാസികളും മുതൽപ്പറ്റുകാരും കൈകോർത്തത്.
തുടർന്നാണ് മണി കിണർ നിർമ്മിച്ചത്. ഭക്തരുടെയും ക്ഷേത്ര ഭാരവാഹികളുടെയും സാന്നിധ്യത്തിൽ നടന്ന സമർപ്പണ ചടങ്ങിന് ബിജു ശാന്തി കാർമ്മികത്വം വഹിച്ചു. ദേവസ്വം പ്രസിഡന്റ് കെ.കെ.അശോക് കുമാർ, സെക്രട്ടറി സി.എ.കുഞ്ഞുമോൻ, ഭാരവാഹികളായ സി.കെ.ചിദംബരൻ, എം.ടി ബാബു, ഉദയൻ നന്നംങ്കേരിൽ, കെ.വി.മോഹനദാസ്, സി.എസ്. സുരേന്ദ്രൻ, പി.എം.ചന്ദ്രശേഖരൻ, എൻ.ആർ.രോഹിത് ,ജെ.ജയലാൽ എന്നിവർ പങ്കെടുത്തു.
40 ലക്ഷം ചെലവിട്ട് യജ്ഞശാല നിർമ്മാണം നടത്തിയതിന് പിന്നാലെയാണ് മണിക്കിണർ നിർമ്മാണവും പൂർത്തിയാക്കിയത്.