
മുഹമ്മ: സി.പി.ഐ നേതാവും മുഹമ്മ കയർ ഫാക്ടറി തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന കെ. വി. വൈദ്യരുടെ പതിനെട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് എസ്.എൽ പുരം ഗാന്ധി സ്മാരകത്തിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ നേതാവ് ജി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. എൻ.പി.കമലാധരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ആർ.ജയസിംഹൻ , കെ.ബി.വിമൽറോയ്, കെ.ബി.ഷാജഹാൻ, എം.ഡി.സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയവരെ യോഗത്തിൽ അനുമോദിച്ചു.