തുറവൂർ: ഗ്ലോബൽ നായർ സർവീസ് സൊസൈറ്റി തുറവൂർ കരയോഗത്തിന്റെ വാർഷിക പൊതുയോഗവും ചട്ടമ്പിസ്വാമി അനുസ്മരണവും മഹിളാവിഭാഗം ജനനീ രൂപീകരണവും ഇന്ന് രാവിലെ 10ന് കണ്ണമംഗലത്ത് പുരയിടത്തിൽ നടക്കും. ജി.എൻ.എൻ.എസ് കേരള ചാപ്റ്റർ പ്രസിഡന്റ് ഐ.പി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് തുറവൂർ കരയോഗം പ്രസിഡന്റ്
പി.ആർ.വിജയകുമാർ, സെക്രട്ടറി ആർ.ശിവപ്രസാദ് എന്നിവർ അറിയിച്ചു.