ആലപ്പുഴ: നെൽകർഷകരോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് അപ്പർ കുട്ടനാട് സ്വതന്ത്ര നെൽകർഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നാളെ ആലപ്പുഴ കളക്ടറേറ്റ് മുന്നിൽ ധർണ്ണ നടത്തും. മുഴുവൻ നെല്ലിന്റെയും സംഭരണവില ഉടൻ വിതരണം ചെയ്യുക, ഉഷ്ണ തരംഗത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്കും ഇൻഷുറൻസ് ഉൾപ്പെടെയുള്ള നഷ്ടപരിഹാരം നൽകുക, 2022 -23 വർഷത്തിൽ വെള്ളപ്പൊക്കത്തിൽ തകർന്നബണ്ട് പുനർ നിർമ്മിച്ചതിന്റെ നഷ്ടപരിഹാരംലഭ്യമാക്കുക, പമ്പിംഗ് സബ്സിഡി കുടിശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണയെന്ന് അപ്പർ കുട്ടനാട് സ്വതന്ത്ര നെൽ കർഷക കൂട്ടായ്മ പ്രസിഡന്റ് ഗോപൻ ചെന്നിത്തല അറിയിച്ചു.