
അമ്പലപ്പുഴ: തകഴി - പടഹാരം റോഡിന്റെ പുനർനിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തകഴി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധസമരം സംഘടിപ്പിച്ചു. ബി.ജെ.പി ജില്ലാവൈസ് പ്രസിഡന്റ് പി.കെ.വാസുദേൻ ഉദ്ഘാടനം ചെയ്തു. നെടുമുടി -കരുവാറ്റ റോഡിന്റെ ഭാഗമായ തകഴി ജംഗ്ഷൻ മുതൽ പടഹാരം ആറ്റുതീരം വരെയുള്ള മൂന്ന് കിലോമീറ്റർ ഭാഗം ഉയരം കൂട്ടി പുനർനിർമ്മിക്കാനായി കുത്തിപ്പൊളിച്ചിട്ട് 6 മാസമായി. മഴക്കാലമായതോടെ ഇതുവഴിയുള്ള യാത്ര ദുരിതപൂർണ്ണമായി. ഇതിൽ പ്രതിഷേധിച്ചായിരുന്നു സമരം.
തകഴി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.ജയകുമാർ അദ്ധ്യക്ഷനായി. തകഴി മണ്ഡലം പ്രസിഡന്റ് ഡി.സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി കെ.അനിൽ കുമാർ വടക്കേക്കളം, ഗ്രാമ പഞ്ചായത്തംഗങ്ങളായ മിനി സുരേഷ്, മീരാ ഗിരീഷ് എന്നിവർ സംസാരിച്ചു. മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് അമ്പിളി ജയപ്രകാശൻ, ജില്ലാ കമ്മിറ്റി അംഗം ബീന മോഹൻ, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം ഗോപാലകൃഷ്ണൻ നമ്പൂതിരി, മണ്ഡലം സെൽ കോഡിനേറ്റർ എം.ഗണേശ് കുമാർ, എം.സി.ശങ്കരൻകുട്ടി, ജെ.മാർക്കോസ്, ചന്ദ്രസേനൻ ഉണ്ണി ആറ്റിത്തറ തുടങ്ങിയവർ നേതൃത്വം നൽകി.