dsfds

ആലപ്പുഴ: തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ജൂലായ് 5ന് വിശേഷാൽ മഹാവിഷ്ണു മുഴുക്കാപ്പ് ചാർത്ത് നടക്കും. ഇതിനായി പുലർച്ചെ 3ന് നട തുറക്കും. നിർമാല്യ ദർശനം,​ അഭിഷേകം, മലർനിവേദ്യം,​ ചാർത്ത് എന്നിവയ്ക്ക് ശേഷം കഴിഞ്ഞ് പതിവ് പോലെ 5.30 മുതൽ ഭക്തർക്ക് ദർശനം. മിഥുനമാസ അമാവാസി പ്രമാണിച്ച് രാവിലെ 7ന് ഭാഗവത പാരായണം, 9.30 ന് തിലഹോമം,​ 12ന് തിലഹോമ സമർപ്പണം,12.30 ന് ഉച്ചപൂജ, അന്നദാനം എന്നിവ നടക്കും.

കർക്കടക വാവിനോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ നടക്കുന്ന നാരായണീയ സത്രത്തിന് മുന്നോടിയായി എല്ലാ വ്യാഴാഴ്ചകളിലും നടന്നുവരുന്ന ഏഴാമത് നാരായണീയ പാരായണം 4ന് നടക്കും. കിരാതമൂർത്തിക്ക് കളഭാഭിഷേകവും ഉണ്ടായിരിക്കും. ഇന്ന് ക്ഷേത്രത്തിൽ വെണ്ണ മുഴുക്കാപ്പ് ചാർത്തി നവകാഭിഷേകം നടക്കും.