ambala

അമ്പലപ്പുഴ: സൂചനാബോർഡുകൾ സ്ഥാപിക്കാതെ ദേശീയപാതയോരത്തെ റോഡ് വെട്ടിപ്പൊളിച്ചത് യാത്രക്കാർക്ക് തലവേദനയാകുന്നു. വെട്ടിക്കരി, പൊന്നാകരി തുടങ്ങിയ കാർഷിക മേഖലയിൽ നിന്ന് കർഷകരും ഉൾനാടൻ മത്സ്യതൊഴിലാളികളും ദേശീയ പാതയിലേക്ക് എത്തിച്ചേരുന്ന പൊലീസ് സ്റ്റേഷൻ - പൊന്നാകരി റോഡിൽ നിന്ന് പൊലീസ് സ്റ്റേഷന് സമീപമെത്തുന്ന റോഡാണ് വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നത്. നിരവധി സ്കൂൾ കുട്ടികളും ഉദ്യോഗസ്ഥരും രാവിലെയും വൈകുന്നേരവും ആശ്രയിക്കുന്ന റോഡ് വെട്ടിപ്പൊളിച്ചതോടെ നാട്ടുകാർ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.

യാത്രക്കാർ ബുദ്ധിമുട്ടിൽ

പുന്നപ്ര മാർക്കറ്റിന് നിന്ന് പടിഞ്ഞാറ് വിയാനി റയിൽവെ ക്രോസിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതവും നിലച്ചിരിക്കുകയാണ്.

തീരദേശറോഡിലൂടെ കളർകോട്, ആലപ്പുഴ ഭാഗത്തേക്ക് പോകുന്നവരും പല റോഡുകളും അടച്ചിരിക്കുന്നതിനാൽ ദേശീയപാതയിലെത്താൻ നരകയാതനയാണ് അനുഭവിക്കുന്നത്.

നവീകരണം കാരണം കുണ്ടും ദേശീയപാത കുഴിയുമായി കിടക്കുന്നതിനാലാണ് യാത്രക്കാർ പഴയ നടക്കാവ് റോഡും തീരദേശ റോഡും ആശ്രയിക്കുന്നത്. എന്നാൽ,​ ഇവിടെ നിന്ന് ദേശീയ പാതയിലേക്ക് കയറാൻ നോക്കുമ്പോൾ പല ഭാഗങ്ങളിലും കാണയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊട്ടിച്ചിട്ടിരിക്കുകയാണ്. ഇതോടെ കിലോ മീറ്ററുകളോളം ചുറ്രേണ്ടിവരുന്നു.

സൂചനാബോർഡുകൾ പല സ്ഥലങ്ങളിലും സ്ഥാപിക്കാത്തതും ജനത്തെ വലയ്ക്കുന്നു. നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ സൂചനാബോർഡുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം