
ആലപ്പുഴ: നഗരസഭയുടെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ എം.ജി.സതീദേവി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.എസ്.കവിത, നസീർ പുന്നയ്ക്കൽ, ആർ.വിനിത, കൗൺസിലർമാരായ ബി.മെഹബൂബ്, ബി.നസീർ, സലിം മുല്ലാത്ത്, ശ്രീലേഖ, മനീഷ സജിൻ, ക്ലാരമ്മ പീറ്റർ, കൃഷി ഓഫീസർ സീതാരാമൻ, അസി കൃഷി ഓഫീസർ എസ്.സാബു, വ്യവസായ എക്സ്റ്റൻഷൻ ഓഫീസർ രോഹൻ തുടങ്ങിയവർ സംസാരിച്ചു.