ചേർത്തല: ചേർത്തല തെക്ക് കുന്നത്ത് ഘണ്ടാകർണ്ണ ക്ഷേത്രത്തിലെ 55ാമത് ഭാഗവത സപ്താഹയജ്ഞം ഇന്ന് മുതൽ ജൂലായ് ഏഴുവരെ നടക്കും. യജ്ഞദിനങ്ങളിൽ ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും അന്നദാനത്തിനടക്കമുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് വി.രവീന്ദ്രൻ വലിയകുളങ്ങര,വൈസ് പ്രസിഡന്റ് വി.സുശീലൻ കരീക്കനാട്ട്,സെക്രട്ടറി കെ.ജി.അശോക് കുമാർ, കരികിലംകാട്ട് എന്നിവർ അറിയിച്ചു. സുരേഷ് പ്രണവശേരിയാണ് യജ്ഞാചാര്യൻ. ഇന്ന് വൈകിട്ട് 7.30ന് ക്ഷേത്രം മേൽശാന്തി ലക്ഷ്മികാന്ത് ദീപ പ്രകാശനം നടത്തും. ദിവസേന ഉച്ചയ്ക്ക് 12നാണ് അന്നദാനം.വൈകിട്ട് 7.30ന് ഭജന,പ്രഭാഷണം.മൂന്നിന് രാവിലെ ശ്രീകൃഷ്ണാവതാരം,11.30ന് ഉണ്ണിയൂട്ട്. 4ന് ഗോവിന്ദപട്ടാഭിഷേകം,വൈകിട്ട് 5.30ന് വിദ്യാഗോപാല മന്ത്രാർച്ചന. 5ന് രാവിലെ 10.30ന് രുക്മിണീസ്വയംവര ഘോഷയാത്ര, വൈകിട്ട് 4ന് സർവൈശ്വര്യപൂജ.ഏഴിന് വൈകിട്ട് 4ന് അവഭൃഥസ്നാനത്തോടെ യജ്ഞം സമാപിക്കും.