dgd

ആലപ്പുഴ : രണ്ടു ദിവസങ്ങളിലായി നടന്നുവന്ന ജില്ലാതല ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. വിവിധ ഇനങ്ങളിലായി എഴുപതിൽപ്പരം ഷൂട്ടർമാർ പങ്കെടുത്തു. ഇതിൽ പകുതിയോളം പേർ സംസ്ഥാന ചാമ്പ്യൻഷിപ്പിന് അർഹത നേടി. അടുത്തമാസം 24 മുതൽ 28 വരെ പാലക്കാട് റൈഫിൾ ക്ലബ്ബിൽ വച്ചാണ് സംസ്ഥാനതല ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് . സെപ്തംബറിൽ സൗത്ത് ഇന്ത്യൻ ചാമ്പ്യൻഷിപ്പും, നവംബർ ആദ്യം നാഷണൽ ചാമ്പ്യൻഷിപ്പും നടക്കും. വിജയികൾക്ക്
റൈഫിൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി കിരൺ മാർഷൽ സമ്മാനദാനം നിർവഹിച്ചു. ഡി.കെ ഹാരിഷ്, ഗോപാൽ ആചാരി, പി.മഹാദേവൻ എന്നിവർ പങ്കെടുത്തു.