s

ആലപ്പുഴ : ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ സി.ബി.ഐ, ഇ.ഡി തുടങ്ങിയ ഏജൻസികളെ കൊണ്ട് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ വേട്ടയാടുന്നു എന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

സംസ്ഥാന വനിതാ വിംഗ് ജോയിന്റ് സെക്രട്ടറി ഷീബ എസ് ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് രമേശൻ പാണ്ടിശേരി അദ്ധ്യക്ഷത വഹിച്ചു. ഷിനു ജോർജ് കരൂർ , കുട്ടിമൂസ, എ.എം ഇക്ബാൽ, സ്‌കറിയ മാത്യു, സാബു സാഫല്യം തുടങ്ങിയവർ നേതൃത്വം നൽകി.