ചേർത്തല: പള്ളിപ്പുറം മാട്ടേൽ മാർതോമാ തീർത്ഥാടന കേന്ദ്രത്തിലെ തേമാശ്ലീഹായുടെ ദുക്റാന തിരുന്നാൾ ജൂലായ് രണ്ടിനും മൂന്നിനുമായി നടക്കും. ഇതിന്റെ ഭാഗമായി 23 മുതൽ പള്ളിപ്പുറം സെന്റ്‌മേരീസ് ഫൊറോനപള്ളിയിൽ നോവേന നടക്കുകയാണ്. തിരുന്നാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ.പീറ്റർ കണ്ണമ്പുഴ,ജോസുകുട്ടികരിയിൽ, പ്രസുദേന്തിമാരായ ജോസ് ചെട്ടിയാറ, ലിജോചെട്ടിയാറ എന്നിവർ അറിയിച്ചു. വിശ്വാസികൾക്കായി പ്രത്യേക ചങ്ങാട സർവീസും ഒരുക്കിയിട്ടുണ്ട്. രണ്ടിന് വൈകിട്ട് വികാരി ഫാ.പീറ്റർ കണ്ണമ്പുഴയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്. മൂന്നിന് തിരുന്നാൾ ദിനത്തിൽ 10.30ന് ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ഡയറക്ടർ ഫാ.തോമസ് വൈക്കത്തുപറമ്പിലിന്റെ കാർമ്മികത്വത്തിൽ തിരുന്നാൾ കുർബാന, തുടർന്ന് തിരുന്നാൾ പ്രദക്ഷിണം.പള്ളിപ്പുറം പള്ളിയിലേക്ക് ജലഘോഷാത്രയോടു കൂടിയ കായൽ പ്രദക്ഷിണം.നേർച്ച കഞ്ഞി വിതരണം. വൈകിട്ട് 5ന് വിശുദ്ധ കുർബാനയ്ക്ക് അസിസ്റ്റന്റ് വികാരി ഫാ.അമൽ പെരിയപ്പാടൻ കാർമ്മികനാകും.