
അമ്പലപ്പുഴ: പുരോഗമന കലാസാഹിത്യ സംഘം ഏരിയ കമ്മിറ്റി വയലാർ രാമവർമ്മ ഗ്രന്ഥശാലയെ ആദരിച്ചു. എച്ച് .സലാം എം .എൽ. എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ രചിച കലാശ്രേഷ്ഠ കെ. എം. ധർമ്മന്റെ പ്രിയ സദസ് എന്ന ജീവചരിത്ര പുസ്തകം തിരക്കഥാകൃത്ത് ജോബ് ജോസഫ് അവതരിപ്പിച്ചു. കപ്പക്കട പി. കെ. സി സ്മാരക ഹാളിൽ ചേർന്ന സമ്മേളനത്തിൽ ഏരിയ പ്രസിഡന്റ് രാജു കഞ്ഞിപ്പാടം അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഷീബാ രാകേഷ് പി .എൻ. പണിക്കർ അനുസ്മരണം നടത്തി. അലിയാർ എം മാക്കിയിൽ, ജോസഫ് ചാക്കോ, കെ .മോഹൻ കുമാർ തുടങ്ങിയവർ സംസാരിച്ചു.