s

ആലപ്പുഴ : കാനറ ബാങ്ക് ഐ.ഐ.ടിയുമായി സഹകരിച്ച്‌ കടപ്പുറം സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡബ്ല്യൂ ആൻഡ് സി ആശുപത്രി ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. മനീഷ് നായർ ക്യാമ്പിന് നേതൃത്വം നൽകി. ബ്ലഡ് ബാങ്ക് ടെക്നീഷ്യന്മാരായ രതികല എൻ. ഡി., ബിസ്മിത സിറാജ്, ലാബ് ടെക്നീഷ്യനായ അജേഷ് വി. ആർ തുടങ്ങിയവർ രക്തദാന പ്രവർത്തനങ്ങളിൽ പങ്കാളികളായി. അറുപതോളം വിദ്യാർത്ഥികൾക്ക് രക്തദാന ബോധവത്കരണ ക്ലാസും നടന്നു