
അമ്പലപ്പുഴ: അമ്പലപ്പുഴ പടിഞ്ഞാറേ തീരത്ത് കടലാക്രമണം രൂക്ഷമായ പ്രദേശങ്ങൾ കെ.സി.വേണുഗോപാൽ എം.പി സന്ദർശിച്ചു. പുന്നപ്ര നർബോന, ഫിഷ് ലാൻഡിംഗ്, വളഞ്ഞവഴി, നീർക്കുന്നം എന്നിവിടങ്ങൾ സന്ദർശിച്ച അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തി.
കടലാക്രമണം രൂക്ഷമായ പ്രദേശത്ത് അടിയന്തരമായി കടൽഭിത്തി നിർമ്മിക്കണമെന്നും കടല്‍ കൂടുതൽ കയറുന്നത് തടയാനുള്ള പ്രതിരോധസംവിധാനം ക്രമീകരിക്കണമെന്നും കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു. ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും മറ്റുനേതാക്കളും എം.പിയോടൊപ്പമുണ്ടായിരുന്നു.ജില്ലാവികസന സമിതി യോഗത്തിന് ശേഷമായിരുന്നു സന്ദർശനം. കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ ടെട്രാപോഡുകൾ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കാൻ ഒപ്പമുണ്ടായിരുന്ന റവന്യു ഉദ്യോഗസ്ഥർക്ക് എം.പി നിർദ്ദേശം നൽകി.
കടൽഭിത്തിയില്ലാത്ത പ്രദേശത്തെ വീടുകൾ കടൽ കൊണ്ടുപോകുന്ന സാഹചര്യമാണ്. പത്തുലക്ഷം രൂപമാത്രമാണ് സ്ഥലം ഒഴിഞ്ഞ് പോകുന്നതിന് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ
തുകയക്ക് സ്ഥലം വാങ്ങി വീടുവയ്ക്കാന്‍ കഴിയില്ല. തീരപ്രദേശവാസികളുടെ ദുരിതം ജലസേചന മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും സഹായിക്കാമെന്ന ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.