ചാരുംമൂട്: താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി 6 -ാംവാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് സ്വീകരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പ്രതിഭ പുരസ്കാര ദാനവും ഇന്ന് വൈകിട്ട് 3 ന് കോട്ടയ്ക്കാട്ടുശ്ശേരി പുത്തൻകുളം ജംഗ്ഷനിൽ നടക്കും. പി.സി.വിഷ്ണുനാഥ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.പി.ശ്രീകുമാർ, താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു, ബ്ലോക്ക് പ്രസിഡന്റ് ജി.ഹരിപ്രകാശ് തുടങ്ങിയവർ പങ്കെടുക്കും.