ചേർത്തല: ഓരോ അഞ്ച് വർഷം കൂടുമ്പോഴും ശമ്പള, പെൻഷൻ പരിഷ്‌കരണ കമ്മീഷനെ നിയമിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച് ജൂലായ് ഒന്നിന് ജില്ലയിലെ 11 ട്രഷറികൾക്ക് മുന്നിലും പ്രതിഷേധ മാർച്ചും യോഗവും നടത്തുമെന്നും ജില്ലാ സെക്രട്ടറി എ.സലിം അറിയിച്ചു.ജില്ലാ പ്രസിഡന്റ് ബി.ഹരിഹരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന നേതൃയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്.സലിം ഉദ്ഘാടനം ചെയ്തു.