
മുഹമ്മ: അനുജത്തി മരിച്ചതിന്റെ പിന്നാലെ ജ്യേഷ്ഠത്തിയും മരിച്ചു. മണ്ണഞ്ചേരി ആനക്കുന്നേൽ വീട്ടിൽ ഭൈമിയും (81) പൊള്ളേത്തൈ അനന്ദുഭവനിൽ ചെല്ലമ്മയുമാണ് (82) ഒരേദിവസം മരിച്ചത്. വെളളിയാഴ്ച രാവിലെ 9.40ഓടെയാണ് ഭൈമി മരിച്ചത്. അവിവാഹിതയായ ഭൈമി സഹോദരി ചെല്ലമ്മക്കൊപ്പമായിരുന്നു താമസം. ഭൈമിയുടെ സംസ്‌കാരം വെളളിയാഴ്ച വൈകിട്ട് 3ഓടെ നടന്നു. വൈകിട്ട് 6.40ഓടെ ചെല്ലമ്മയും മരിച്ചു. രാത്രി 10ന് സംസ്‌കാരം നടത്തി. ചെല്ലമ്മയുടെ ഭർത്താവ് :പരേതനായ തങ്കപ്പൻ .മക്കൾ: പുരുഷൻ,ചന്ദ്രൻ .മരുമകൾ അംബി.