ഹരിപ്പാട്: സപ്ലൈകോ വഴി സംഭരിച്ച നെല്ലിന്റെ വില കിട്ടാത്തതിനാൽ പള്ളിപ്പാട്ടെ പതിനെഞ്ച് പാടശേഖരങ്ങളിലെ കർഷകർആത്മഹത്യയുടെ വക്കിലാണെന്ന് കെ.പി.സി.സി എക്സിക്യുട്ടിവ് അംഗം എ.എ ഷുക്കൂർ പറഞ്ഞു. പള്ളിപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിപ്പാട് പഞ്ചായത്തര ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുരിക്കാട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിക്ഷേധ മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വി.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. പള്ളിപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ.കെ.സുധീർ അദ്ധ്യക്ഷത വഹിച്ചു. കെ. പി. സി.സി അംഗം എം കെ വിജയൻ, മുഞ്ഞിനാട്ട് രാമചന്ദ്രൻ , കെ.കെ.സരേന്ദ്രനാഥ്, സി. ജെ ജയപ്രകാശ്, കീച്ചേരിൽ ശ്രീകുമാർ, കെ.എം രാജു, തോമസ് ജോസഫ്, സാജൻ പനയറ, കെ.വി.തോമസ്, സാജു പൊടിയൻ, ടി.പ്രസാദ് , മോഹൻ ഫിലിപ്പ്, രാധാസുരേന്ദ്രൻ, മണി എസ്.നായർ, റെയിച്ചൽ എബ്രഹാം, രാധികാ രാധാകൃഷ്ണൻ, സുജാത,മോഹനൻ മീനത്തേതിൽ, പീറ്റർ അബ്ദുൾ സമദ്, മഹേശ്വരൻ തമ്പി, രാജേന്ദ്രൻ, തുടങ്ങിയവർ പങ്കെടുത്തു