കുട്ടനാട് : കാവാലം പഞ്ചായത്തിൽ വാറ്റു കേന്ദ്രങ്ങൾ സജീവമാകുന്നു . പഞ്ചായത്തിൽ നാലാം വാർഡ്, കോണത്തുച്ചിറ, അംബേദ്കർ കോളനി എന്നിവിടങ്ങളിൽ വാറ്റുചാരായ സംഘങ്ങൾ പിടിമുറുക്കുന്നത്. ദിനംപ്രതി ആയിരക്കണക്കിന് രൂപയുടെ അനധികൃത മദ്യ വിൽപ്പനയാണ് നടക്കുന്നത്. കായൽമേഖലയോട് തൊട്ടടുത്ത് കിടക്കുന്ന പ്രദേശങ്ങൾ കൂടിയായതിനാൽ ആർക്കും പെട്ടന്ന് ഇവിടേക്ക് കടന്നു ചെല്ലുക പ്രയാസമാണ്. നാട്ടുകാർ എക്സൈസിൽ നേരിട്ട് പരാതി നൽകുകയോ ,ടോൾഫ്രീ നമ്പരിൽ വിളിച്ച് വിവരം അറിയിക്കുകയോ ചെയ്താൽ പോലും പലപ്പോഴും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഈ പ്രദേശത്ത് വാറ്റ് ചാരായ സംഘങ്ങൾകാരണം ജനജീവിതദുസഹമായിരിക്കുകയാണ്.