
ആലപ്പുഴ : ബഹറിനിലെ ഹോട്ടലിലെ സ്വിമ്മിംഗ് പൂളിൽ ഉണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശി മരിച്ചു.
. ജില്ലാ മെഡിക്കൽ ഓഫീസിലെ റിട്ട. സ്റ്റോർ കീപ്പർ കെ.വി.രവീന്ദ്രന്റെയും ആലപ്പുഴ മുൻ ആർ.ഡി.ഒ പരേതയായ എ.കെ.പരിമളകുമാരിയുടെയും (എസ്.എൻ.ഡി.പി യോഗം വനിതാസംഘം മുൻ ട്രഷറർ) മകനായ കൊമ്മാടി അരുൺ നെറ്റിൽ അരുൺ രവീന്ദ്രൻ (48) ആണ് മരിച്ചത്. റിയാദ് റിസായത്ത് ഗ്രൂപ്പിലെ നാഷണൽ കോൺട്രാക്ടിംഗ് കമ്പനിയിലെ ഹെൽത്ത് ആൻഡ് സേഫ്ടി മാനേജരായ അരുൺ സുഹൃത്തുക്കളുമൊത്ത് ബഹ്‌റിനിലേയ്ക്ക് വാരാന്ത്യഅവധി ചെലവഴിക്കാൻ പോയപ്പോഴായിരുന്നു അപകടം.
ബ്രിട്ടീഷ് സേഫ്ടി കൗൺസിലിന്റെ ‘ഹെൽത്ത്, സേഫ്റ്റി, ആൻഡ് വെൽബീയിംഗ് അംബാസഡർ ഓഫ് ദ ഇയർ’ അവാർഡ് ലഭിച്ചിട്ടുള്ളയാളാണ് അരുൺ . സൗദിയിലെ അൽകോബാർ നവോദയ സാംസ്കാരിക വേദി യൂണിറ്റ് അംഗമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നു. ഭാര്യ : ഐശ്വര്യ (അദ്ധ്യാപിക). മക്കൾ: മഞ്ജു, രശ്മി.