പൂച്ചാക്കൽ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ശ്രീകണ്ഠശ്വരം എസ്. എൻ.ഡി.എസ്.വൈ.യു.പി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടികൾക്ക് തുടക്കമായി. സ്കൂളിലെ മുഴുവൻ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ നൃത്തം, പാട്ടുകൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. വുമൺ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ ബോധവത്കരണ ക്ലാസ് നയിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ബി.ബീന, എസ്.ആർ ജയശ്രീ, ഇന്ദുലാൽ, കെ.എം.ഷീജ, സ്കൂൾ ലീഡർ അളകനന്ദ തുടങ്ങിയവർ സംസാരിച്ചു.