ആലപ്പുഴ: വനിതാ കമ്മീഷനും ജില്ല ലീഗൽ സർവീസസ് അതോറിട്ടിയും സംയുക്തമായി സ്ത്രീ സുരക്ഷ സബ് ജില്ല സെമിനാർ വനിത കമ്മീഷനംഗം വി.ആർ.മഹിളാമണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി അദ്ധ്യക്ഷത വഹിച്ചു.

ജില്ല ലീഗൽ സർവീസസ് അതോറിറ്റി സീനിയർ സിവിൽ ജഡ്ജും സെക്രട്ടറിയുമായ പ്രമോദ് മുരളി മുഖ്യാതിഥിയായി. അഡ്വ. ജയകുമാർ ആലപ്പുഴ ക്ലാസ് നയിച്ചു.