adhi

ആലപ്പുഴ : വള്ളികുന്നത്ത് നിന്ന് സൈനിക റിക്രൂട്ട്മെന്റിന് പോയ യുവാക്കൾ സഞ്ചരിച്ച കാർ ആന്ധ്രപ്രദേശിൽ അപകടത്തിൽപ്പെട്ട് മരിച്ച ഇലിപ്പക്കുളം സോപാനത്തിൽ സുനിലിന്റെ മകൻ ആദിത്യന്റെ (അപ്പു-20) മൃതദേഹം സംസ്കരിച്ചു. നാളെ നടക്കുന്ന റിക്രൂട്ട് മെന്റ് റാലിയിൽ പങ്കെടുക്കാൻ ഒരാഴ്ച മുമ്പ് ഊട്ടിയിലേക്ക് പോയ ആദിത്യൻ റിട്ട. സൈനികൻ കൂടിയായ പിതാവ് സുനിലിന്റെ സുഹൃത്ത് സുരേഷ് കുമാറിന്റെ വീട്ടിലായിരുന്നു താമസം. അവിടെ നിന്ന് സുരേഷ് കുമാറിന്റെ ചികിത്സയ്ക്കായി അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം ആന്ധ്രയിലേക്ക് പോയ ആദിത്യൻ,​ സുരേഷിന്റെ സഹോദര പുത്രൻ കാർത്തിക്കും കാർഡ്രൈവർ പ്രവീണുമായി പുറത്തേക്ക് പോയപ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ ട്രാക്ടറുമായി ഇടിക്കുകയായിരുന്നു. ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം. കാർത്തിക്കും പ്രവീണും ചികിത്സയിലാണ്. മാതാവ്: സിന്ധു. സഹോദരി: അനന്യ.