ambala

അമ്പലപ്പുഴ: കള്ളക്കടലും കടൽക്ഷോഭവും ട്രോളിംഗും കാരണം മാസങ്ങളായി ദുരിതത്തിലായ മത്സ്യബന്ധന മേഖലയ്ക്ക് പുത്തൻ ഉണർവായി ചാകരയെത്തി. വല നിറയെ കൊഴുവയും ചെമ്മീനുമായിട്ടാണ് വള്ളങ്ങൾ ഇന്നലെ തോട്ടപ്പള്ളി ഹാർബറിൽ തിരിച്ചെത്തിയത്.

തോട്ടപ്പള്ളി ഹാർബറിന് സമീപം ആനന്ദേശ്വരം വരെയുള്ള തീരത്താണ് ചാകരപ്പാട് തെളിഞ്ഞത്. വരും ദിവസങ്ങളിൽ കൂടുതൽ മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യതൊഴിലാളികൾ.

7 മുതൽ 25 വരെ തൊഴിലാളികൾ കയറുന്ന ഫൈബർ വള്ളങ്ങളാണ് തോട്ടപ്പള്ളി ഹാർബറിൽ അടുത്തത്. വലിയ ലൈലൻഡ് വള്ളങ്ങൾ അഴീക്കൽ ഹാർബറിലാണ് അടുത്തത്. 10 കുട്ട മുതൽ 30 കുട്ടവരെ കൊഴുവയും ചെമ്മീനും ഒരോവള്ളത്തിനും കിട്ടി.

വരും ദിവസങ്ങളിൽ കൂടുതൽ മത്സ്യം ലഭിക്കുകയും നിരവധി വ്യാപാരികളും വാഹനങ്ങളും തോട്ടപ്പള്ളിലെത്തുമെന്നുമാണ് മത്സ്യതൊഴിലാളികളുടെ പ്രതീക്ഷ. വട്ടിപ്പലിശക്ക് വായ്പ എടുത്തും സ്വർണം പണയം വച്ചും മാസങ്ങളോളം കടക്കെണിയിലായ മത്സ്യതൊഴിലാളികൾ ചാകര കനിയുമെന്നപ്രതീക്ഷയിലാണ്.

വ്യാപാരികൾക്ക്

വിറ്റത് (കിലോയ്ക്ക്)​

ചെമ്മീൻ: ₹160

കൊഴുവ: ₹55