ai

ആലപ്പുഴ: ആഴക്കടൽ മത്സ്യബന്ധനത്തിന് വൻകിട കുത്തക കമ്പനികൾക്ക് ലൈസൻസ് നൽകാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് ആലപ്പുഴ ജില്ലാ കടലോര കായലോര മത്സ്യത്തൊഴിലാളി യൂണിയൻ ( എ.ഐ.ടി.യു.സി ) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് ഒ.കെ.മോഹനൻ അദ്ധ്യക്ഷനായിരുന്നു. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്‌തു. ജില്ലാ ജനറൽ സെക്രട്ടറി വി.സി.മധു റിപ്പോർട്ട് അവതരിപ്പിച്ചു. ടി.കെ.തങ്കപ്പൻ മാസ്റ്റർ, ജോയി സി. കമ്പക്കാരൻ,എ.പി.റോയി.കെ.സി.കുഞ്ഞുമോൻ,രാജേശ്വരി ബാബു,വി.കെ.ചന്ദ്രബോസ്, പി.എൻ. കൃഷ്ണകുമാർ, കെ.അനിലാൽ എന്നിവർ സംസാരിച്ചു.