asramam

വൈക്കം: ഓണത്തിന് ഒരു മുറം പച്ചക്കറി സംഭരിക്കാൻ ആശ്രമം സ്‌കൂളിലെ വിദ്യാർത്ഥികൾ കൃഷി പാഠം പദ്ധതിയിൽപ്പെടുത്തി വിവിധയിനം കൃഷികൾ തുടങ്ങി. തലയാഴം പഞ്ചായത്തിലെ രണ്ടേക്കർ സ്ഥലമാണ് ഇതിനായി തിരഞ്ഞെടുത്തത്. വള്ളിപയർ, കോവൽ, പച്ചമുളക്, വെണ്ട, പാവൽ, പടവലം, മത്തൻ തുടങ്ങിയ ഇനങ്ങളാണ് ഈ വർഷത്തെ കൃഷി. വിത്തുപാകൽ സഹപാഠിക്കൊരു സാന്ത്വനം കൺവീനർ വൈ.ബിന്ദു ഉദ്ഘാടനം ചെയ്തു. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഇ.പി ബീന, പ്രഥമദ്ധ്യാപിക പി.ആർ ബിജി, അദ്ധ്യാപകരായ സി.എസ് ജിജി, റിറ്റു.എസ്.രാജ്, ദീപ്തി ദാസ്, ടി.രാജേഷ് എന്നിവർ നേതൃത്വം നൽകി.