കായംകുളം: കണ്ടല്ലൂർ തെക്ക് ശ്രീപത്മനാഭൻ നായർലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണവും ഇടപ്പള്ളി രാഘവൻപിള്ള അനുസ്മരണവും നടന്നു.കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് വി.ചന്ദ്രമോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.ജയവിക്രമൻ ഇടപ്പള്ളി രാഘവൻപിള്ള അനുസ്മരണ പ്രഭാഷണം നടത്തി.യോഗത്തിൽ പ്രൊഫ.എം.രാധാകൃഷ്ണകാർണവർ, വി.കെ.അനിലാൽ, ജി.രമാദേവി, കെ.പ്രസന്നൻ, ഹരികുമാർ ,ഉഷശ്രീ,അർച്ചന പി.സോമശേഖരൻ നായർ എന്നിവർ സംസാരിച്ചു.