ആലപ്പുഴ: സ്റ്റേഡിയം വാർഡിൽ സ്‌നേഹപൂർവം സ്റ്റേഡിയം ആദരവ് 2024 പേരിൽ കൗൺസിലർ ബി.അജേഷിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് ദാനം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ പുരസ്‌കാര വിതരണം നടത്തി.

വിവിധ പരീക്ഷകളിൽ വിജയിച്ച കുട്ടികളെയും വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ആദരിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷരായ എ.എസ്.കവിത, നസീർപുന്നക്കൽ, എം.ജി.സതീദേവി, കൗൺസിലർമാരായ മനീഷ സജിൻ, പ്രജിത കണ്ണൻ, ക്ലാരമ്മ പീറ്റർ, മുൻ കൗൺസിലർ ശ്രീജിത്ര, അജയ് സുധീന്ദ്രൻ, അനിൽ തിരുവമ്പാടി, എസ്.സുഗുണൻ, സുനിൽ കുമാർ, ഷാജി തുടങ്ങിയവർ സംസാരിച്ചു.