
അമ്പലപ്പുഴ: തകഴി - പടഹാരം റോഡിന്റെ ശോച്യാവസ്ഥക്കെതിരെ പടഹാരം കേരള ലേബർ മൂവ്മെന്റ് (കെ.എൽ.എം) പ്രവർത്തകർ പ്രതിഷേധിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ.വർഗീസ് പനച്ചിങ്കൽ ഉദ്ഘാടനം ചെയ്തു. ഷാജി ആന്റണി, എം.വി.ചാക്കോ, ബിജു മത്തായി, ജോസഫ് ആന്റണി എന്നിവർ സംസാരിച്ചു. തകഴി ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട നിരവധി വാർഡുകൾ ഉൾപ്പെട്ടതാണ് ഈ റോഡ്. അനവധി ആളുകൾക്ക് ദൈനംദിന കാര്യങ്ങൾക്കുള്ള ഏക ആശ്രയമാണിത്. അധികാരികളുടെ കെടുകാര്യസ്ഥതക്കും അനാസ്ഥയ്ക്കുമെതിരെ നാടിന്റെ വികസനത്തിനായി കെ.എൽ.എം യൂണിറ്റ് എന്നും ജനപക്ഷത്തുണ്ടാവുമെന്ന് കെ.എൽ.എം ഭാരവാഹികൾ പറഞ്ഞു.