
അമ്പലപ്പുഴ: മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ.കെ.ഇമ്പിച്ചിബാവ ഫൗണ്ടേഷൻ മെറിറ്റ് അവാർഡ് വിതരണം നടത്തി. മികച്ച വിജയം നേടിയ കുട്ടികളെ എച്ച് .സലാം എം. എൽ. എ അനുമോദിച്ചു. വളഞ്ഞവഴി ബീച്ചിന് സമീപം ചേർന്ന സമ്മേളനത്തിൽ യൂണിയൻ ഏരിയ പ്രസിഡന്റ് പ്രവീൺ യശോധരൻ അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി സി.ഷാംജി, എ.എസ്.സുദർശനൻ, ഡി.ദിലീഷ്, ടി.എസ്.ജോസഫ്, പ്രസന്ന വേണു, ശ്രീജാരതീഷ്, പ്രദീപ്തി സജിത്ത്,അനിത സതീഷ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എസ്. സുദർശനൻ സ്വാഗതം പറഞ്ഞു.