photo

ആലപ്പുഴ: നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈന്റെയും ആലിശ്ശേരി വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ,​ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും പഠനോപകരണ വിതരണവും എല്ലാ വീടുകളിലേയ്ക്കും ബ്ലീച്ചിംഗ് പൗഡറും ക്ലീനിംഗ് ലോഷനുകളും വിതരണം സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. വികസന സമിതി ചെയർമാൻ പി.എസ്.എം ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ നഗരസഭാ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ എന്നിവർ ആദരിച്ചു. വാർഡിലെ 250 കുട്ടികൾക്കുള്ള പഠനോപകരണ വിതരണം മുൻ നഗരസഭാ ചെയർപേഴ്‌സൺ സൗമ്യാരാജും പ്രതിഭകളെ ആദരിക്കൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആർ.വിനിതയും നിർഹിച്ചു. ശുചീകരണ സാമഗ്രികളുടെ വിതരണംക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നസീർ പുന്നയ്ക്കൽ നിർവഹിച്ചു. കൗൺസിലർമാരായ ബി.നസീർ, കെ.എസ്.ജയൻ, നജിത ഹാരിസ്,ഡി സുദർശനൻ, നബീസ അക്ബർ തുടങ്ങിയവർ സംസാരിച്ചു. എ.ആർ.രംഗൻ സ്വാഗതം പറഞ്ഞു.