ഹരിപ്പാട് : എ.ഐ.എസ്.എഫ് ഹരിപ്പാട് മണ്ഡലംസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ആദർശ് തുളസീധരൻ ഉദ്ഘാടനം ചെയ്തു. കെ.ആർ.അദ്വൈത് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം കെ.കാർത്തികേയൻ, മണ്ഡലം സെക്രട്ടറി സി.വി.രാജീവ്, ജില്ലാകമ്മറ്റി അംഗം ഡി. അനീഷ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.എ.കമറുദ്ദീൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി രാഹുൽ ചന്ദ്രൻ (പ്രസിഡന്റ്), അനു.എം, ദിൽന അമാന (വൈസ് പ്രസിഡന്റുമാർ),​ ബിലഹരി ( സെക്രട്ടറി), മിഥുൻ ആർ, അഞ്ജന ഷാജി (ജോ. സെക്രട്ടറിമാർ)എന്നിവരെ തിരഞ്ഞെടുത്തു.