ചേർത്തല: വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ സർപ്പബലി ഇന്ന് വൈകിട്ട് നടക്കും. വൈകിട്ട് 6 മുതൽ നടക്കുന്ന ചടങ്ങിന് ആമേട ശ്രീധരൻ നമ്പൂതിരി മുഖ്യകാർമ്മികനാകും.നാളെ രാവിലെ 6 ന് അഷ്ടദ്രവ്യ ഗണപതിഹോമം,മഹാസുദർശന ഹോമം,വൈകിട്ട് നെയ്യ് വിളക്ക് അർച്ചന,തുടർന്ന് വലിയഗുരുതി. 8ന് ആയില്യം പൂജയും നടക്കും.