ഹരിപ്പാട്: മുതുകുളം പഞ്ചായത്തിലെ പുളിയറ ജംഗ്ഷൻ പാണ്ഡവർകാവ് റോഡുമായി ബന്ധപ്പെട്ട് ബി.ജെ.പി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി പറഞ്ഞു. രമേശ്‌ ചെന്നിത്തല എം.എൽ എ. 2022-23ലെ ആസ്തി വികസന ഫണ്ടിൽ നിന്ന് 34 ലക്ഷം രൂപ ഈ റോഡിനായി അനുവദിക്കുകയും , അതിന്റെ ടെൻഡർ നടപടികൾ ജൂലായ് 4 ന് പൂർത്തിയാകാൻ പോകുകയാണെന്നും അറിഞ്ഞക്കൊണ്ടാണെന്നും കുറ്റപ്പെടുത്തി. എട്ടാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റി പുളിയറ ജംഗ്ഷനിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഡി. സി. സി. ജനറൽ സെക്രട്ടറി മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ്‌ ജെ. ദാസൻ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ്‌ ചിറ്റക്കാട്ട് രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ സുരേന്ദ്രലാൽ, ഷാജീവൻ, പ്രകാശ് ആലക്കോട്, ഷീജ, തോമസ്, ബിന്ദു. പി. നായർ, കാർത്തികേയൻ നായർ, ബാബു എന്നിവർ സംസാരിച്ചു.