ചേർത്തല: സാമൂഹീക നീതി നിഷേധത്തിനെതിരെ പ്രതികരിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന നീക്കത്തിനെതിരെ പ്രതിഷേധിക്കുകയും, ജനറൽ സെക്രട്ടറിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രമേയവും 2191-ാം നമ്പർ വെള്ളിയാകുളം ശാഖ പാസാക്കി.ശാഖ പ്രസിഡന്റ് എൻ.എസ്.മഹീധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.സോമൻ സ്വാഗതം പറഞ്ഞു.കമ്മിറ്റി അംഗങ്ങളായ പി.ബിജുമാേൻ,ശുഭ സോമൻ,സിനി പുഷ്ക്കരൻ എന്നിവർ സംസാരിച്ചു.