മാവേലിക്കര: വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി വാർഷിക സമ്മേളനവും കുടുംബസംഗമവും ശബരിമല മുൻമേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കുമാരസ്വാമി അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ ചെട്ടികുളങ്ങര ഈരേഴ തെക്ക് വൃന്ദാവനത്തിൽ വിഘ്നേഷ്, ജില്ലാ ശാസ്ത്ര പ്രവർത്തി പരിചയമേളയിൽ ഒന്നാംസ്ഥാനം നേടിയ വിദ്യാർത്ഥികളേയും നഗരസഭ കൗൺസിലർ കെ.ഗോപൻ അനുമോദിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം നടന്നു. സെക്രട്ടറി ടി.മണിക്കുട്ടൻ, വൈസ് പ്രസിഡന്റ് ആർ.ഹരിഹരൻ, ജോ.സെക്രട്ടറി സി.രാജേഷ് കുമാർ, ജി.ഹരികുമാർ,പി.അയ്യപ്പൻ, പി.കണ്ണൻ, പി.ദണ്ഡപാണി, പി.സൂര്യപ്രകാശ് എന്നിവർ സംസാരിച്ചു.