
മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 68-ാംനമ്പർ കുട്ടമ്പേരൂർ ശാഖയുടെ വിശേഷാൽ പൊതുയോഗവും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ശാഖാ ഹാളിൽ നടന്നു. മാന്നാർ യൂണിയൻ കൺവീനർ കെ.എം ഹരിലാൽ ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം പ്രസിഡന്റ് വേണു കേശവ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം മുഖ്യപ്രഭാഷണം നടത്തി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ യൂണിയൻ ചെയർമാനും കൺവീനറും വിതരണം ചെയ്തു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം പുഷ്പ ശശികുമാർ, മാന്നാർ മേഖലാ ചെയർമാൻ സുധിൻ പാമ്പാല, കൺവീനർ സുധാകരൻ സർഗ്ഗം, യൂത്ത് മൂവ്മെന്റ് മാന്നാർ മേഖലാ കമ്മിറ്റിയംഗം അശ്വിൻ.എസ് എന്നിവർ സംസാരിച്ചു. ശാഖായോഗം സെക്രട്ടറി സുഭാഷ് കാരാഞ്ചേരിൽ സ്വാഗതവും വൈസ് പ്രസിഡന്റ് വിശ്വനാഥൻ നന്ദിയും പറഞ്ഞു.