
മാന്നാർ: ഓട്ടോ ടാക്സി ടെമ്പോ വർക്കേഴ്സ് യൂണിയൻ (സി. ഐ.ടി.യു) മാന്നാർ ഏരിയ കൺവെൻഷൻ സി.ഐ.ടി.യു മാന്നാർ ഏരിയ പ്രസിഡന്റ് പി.എൻ ശെൽവരാജൻ ഉദ്ഘാടനം ചെയ്തു. ഓട്ടോ ടാക്സി ടെമ്പോ വർക്കേഴ്സ് യൂണിയൻ ഏരിയ പ്രസിഡന്റ് കെ.പി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഏരിയ സെക്രട്ടറി ബി. രാജേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ടി.ജി. മനോജ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം രേഷ്മ നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.പി.പ്രദീപ് (പ്രസിഡന്റ്) രാജീവ്, അനി, അരുൺദേവ്, കുഞ്ഞുമോൻ, അരവിന്ദാക്ഷൻ (വൈസ് പ്രസിഡന്റുമാർ), ടി.ജി. മനോജ് (സെക്രട്ടറി), രാജേന്ദ്രൻ, രേഷ്മ, ജിജി, അനിൽ (ജോ.സെക്രട്ടറിമാർ ബി. രാജേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.